തിരുവനന്തപുരം: സംസ്ഥാന സർക്കാർ നികുതിയിൽ ഇളവ് വരുത്തിയതോടെ കേരളത്തിൽ ഇന്ധന വിലയിൽ ഒരു രൂപയുടെ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
പെട്രോളിന്റെ നികുതിയില്‍ 1.69 ശതമാനവും ഡീസലിന് 1.75 ശതമാനവും കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജൂണ്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയുന്നതോടെ സംസ്ഥാന സര്‍ക്കാരിന് ഏതാണ്ട് 500 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക.