കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. ഭരണ പരിചയമില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്ന് കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സത്യ പ്രതിജ്ഞയ്ക്കുശേഷം ജൂണ്‍ മൂന്നിനും നാലിനും ഡല്‍ഹിയില്‍ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ മിസോറം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയായ ഒഴിവിലേക്കാണ് നിയമനം.

© 2025 Live Kerala News. All Rights Reserved.