കര്‍ണാടക തിരിച്ച് പിടിച്ച് ബിജെപി; കോണ്‍ഗ്രസിന് തിരിച്ചടി

കര്‍ണാടകയില്‍ ബിജെപി ഭരിക്കും. 222 അംഗ നിയമസഭയില്‍ 121 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. അതേസമയം കോണ്‍ഗ്രസ് 58 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ജനതാദളിന് 40 മണ്ഡലങ്ങളില്‍ ലീഡുണ്ട്. കഴിഞ്ഞ നിയമസഭയില്‍ 122 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത് ദയനീയ പരാജയമാണ്.കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ പ്രതിച്ഛായ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. മറ്റൊരു സംസ്ഥാനത്തും കോണ്‍ഗ്രസിനില്ലാത്ത അനുകൂല സാഹചര്യം കര്‍ണാടകയിലുണ്ടായിരുന്നു. അഴിമതി കറപുരളാത്ത സംസ്ഥാന നേതൃത്വമായിരുന്നു അത്.

© 2025 Live Kerala News. All Rights Reserved.