വീണ്ടും മാപ്പ് പറഞ്ഞ് കെജ്രിവാള്‍ !!

ന്യൂഡല്‍ഹി: വസ്തുത ഉറപ്പു വരുത്താതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാപ്പ് പറഞ്ഞു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഗഡ്കരി മാനനഷ്ടക്കേസ് പിന്‍വലിച്ചു. എനിക്ക് താങ്കള്‍ക്കെതിരെ വ്യക്തിപരമായി ശത്രുതയില്ല. ഞാന്‍ പശ്ചാത്തപിക്കുന്നതായും കെജ്രിവാള്‍ ഗഡ്കരിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2004ലാണ് ഗഡ്കരി കേജ്രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബ്രിക്രം സിങ് മജീദിയയോടും നേരത്തെ കേജ്രിവാള്‍ ക്ഷമാപണം നടത്തിയിരുന്നു. വിവിധ റാലികളിലും പരിപാടികളിലും താങ്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എല്ലാം പിന്‍വലിച്ച്‌ മാപ്പ് പറയുന്നു. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കേജ്രിവാള്‍ മജീദിയയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.