‘പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, ഭയം തോന്നുകയാണെന്ന്’ ഗോവ മുഖ്യമന്ത്രി

‘പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു. എല്ലാവരേയും കുറിച്ചല്ല ഞാന്‍ പറയുന്നത്. പരീക്കര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച് വരുന്നതായി മുന്‍പ് പരീക്കര്‍ സൂചിപ്പിച്ചിരുന്നു. മയക്കുമരുന്ന ശൃംഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ പൂര്‍ണമായി ഇല്ലാതാകുമെന്ന വിശ്വാസമൊന്നും തനിക്കില്ലെന്നും പരീഖര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 170ല്‍ അധികം പേരെ മയക്കുമരുന്ന് കേസില്‍ പിടിച്ചിരുന്നു. എന്നാല്‍ നമ്മുടെ നിയമപ്രകാരം കുറഞ്ഞ അളവ് മയക്കുമരുന്നാണ് പിടിക്കപ്പെട്ടതെങ്കില്‍ കുറ്റക്കാര്‍ക്ക് രണ്ടാഴ്ചയ്‌ക്കോ ഒരു മാസത്തിനോയിടയില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടാകും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.