ബോബി ചെമ്മണൂര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി

15 വര്‍ഷം മുമ്പ് തന്നെ ജിയിലില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായ് ബോബി ചെമ്മണൂര്‍ പങ്കുവെച്ചിരുന്നെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍ വാസം സാധ്യമാകുന്നാണ് അദ്ദേഹത്തോട് ജയിലധികാരികള്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ തെലങ്കാനയില്‍ ഹൈദരാബാദിനടത്തുള്ള സംഗറെഡ്ഡി ജില്ലാ ജയിലില്‍ ടൂറിസം പദ്ധതി മുന്നോട്ട് കൊണ്ടുവന്ന അവസരത്തില്‍ ഡോ ബോബി ചെമ്മണൂര്‍ 500 രൂപ അടച്ചു കൊണ്ട് ജയില്‍ വാസം അനുഷ്ഠിച്ചു. സഹതതടവുകാര്‍ക്കൊപ്പം ജയിലിലെ ഭക്ഷണം കഴിക്കുകയും ജോലി ചെയ്തുകൊണ്ടാണ് ഡോ ബോബി ചെമ്മണൂര്‍ ജയിലിലെ ഒരു ദിവസം പൂര്‍ത്തിയാക്കിയത്.

© 2025 Live Kerala News. All Rights Reserved.