പ്രേമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ കമല്‍. ‘ക്ലാസ്സ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും തെറ്റ്’

തിരുവനന്തപുരം: മലയാളത്തില്‍ ഹിറ്റായ ‘പ്രേമം’ സിനിമയെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രം സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കമല്‍ പറഞ്ഞു. ക്ലാസ്സ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും തെറ്റാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

പ്രേമത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തെയും കമല്‍ വിമര്‍ശിച്ചു. വ്യാജ സിഡി ഇറങ്ങുന്നത് ഇതാദ്യമല്ലെന്നും എന്നാല്‍ ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.