വ്യാജപ്രേമത്തില്‍ അറസ്റ്റുകള്‍ നീളുന്നത് ചിത്രത്തിന്റെ അണിയറയിലേക്കോ..?

കോഴിക്കോട്: ദിവസങ്ങളായി മലയാളികളെ മണ്ടന്മാരാക്കിയ പ്രേമ നാടകത്തിനു നാടകീയ അന്ത്യം. ചിത്രം പുറത്തിറങ്ങി 2 ദിവസത്തിനുള്ളില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റെനെറ്റില്‍ അപ്പ് ലോഡ് ചെയിതതിനെ തുടര്‍നുണ്ടായ കേസിനാണ് ഒടുവില്‍ തീരുമാനമായത് . സെന്‍സര്‍ കോപ്പി പുറത്തെത്തിച്ച സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയിതു. സെന്‍സര്‍ ബോര്‍ഡിലെ താത്കാലിക ജീവനക്കാരായ അരുണ്‍ കുമാര്‍, ലിതിന്‍, കുമാരാന്‍ എന്നിവരെയാണ് ഇന്ന് പുലര്‍ച്ച പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് തന്നെയാണെന്ന് അനേക്ഷണ സംഘം അറിയിച്ചു .വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ആണെന്നും, കൂടുതല്‍ അറസ്റ്റുകള്‍ കൂടി ഉണ്ടാകുമെന്നും ഡി വൈ എസ് പി ഇക്ബാല്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.