നീലകണ്ഠന്റെ ഹൃദയം ഇനി മാത്യുവിന് സ്വന്തം

തിരുവനന്തപുരം/ കൊച്ചി: ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മാത്യു അച്ചാടന് ബോധം തെളിഞ്ഞു. മാത്യു കൈകാലുകള്‍ അനക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അഡ്വ. നീലകണ്ഠ ശര്‍മയുടെ ഹൃദയമാണു നാവിക സേനയുടെ ഡ്രോണിയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു മാറ്റിവച്ചത്.

രാവിലെയായിരുനനു അഡ്വ. നീലകണ്ഠ ശര്‍മയുടെ മസ്തിഷ്ക മരണം. ഡോക്ടര്‍മാര്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു കൊച്ചിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തേക്കു തിരിച്ചു. ഇവിടെനിന്നു പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിമാനത്താവളത്തിലേക്കും അവിടെനിന്നു പ്രത്യേക ഡ്രോണിയര്‍ വിമാനത്തില്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലും എത്തിച്ചു.

വെല്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകുംവഴിയുള്ള റോഡുകളിലെല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തു മിനിറ്റുകൊണ്ടാണ് ഐലന്‍ഡില്‍നിന്ന് ഹൃദയം ആശുപത്രിയിലെത്തിച്ചത്. ഒരു മണിക്കൂര്‍ 15 മിനിറ്റുകൊണ്ട് ഹൃദയം ആശുപത്രിയിലെത്തിച്ചു. കേരളത്തിന്റെ ആരോഗ്യരംഗത്ത് ചരിത്ര നേട്ടമാണ് ഈ ദൗത്യം.

COURTESY : Asianetnews

 

© 2025 Live Kerala News. All Rights Reserved.