കോണ്‍ഗ്രസിനെതിരെ സുഷമ; കല്‍ക്കരിക്കേസ് പ്രതിയെ സഹായിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി

 

ന്യൂഡല്‍ഹി:കല്‍ക്കരി കേസിലെ ഒരു പ്രതിക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് ശ്രമിച്ചെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കല്‍ക്കരിക്കേസിലെ പ്രതിയായ സന്തോഷ് ബാഗ്രോഡിയയ്ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ഈ നേതാവു തന്റെ സ്വാധീനം ഉപയോഗിച്ചു. തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തി. ഈ നേതാവിന്റെ പേര് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

© 2025 Live Kerala News. All Rights Reserved.