ത്വലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് അനുവദിക്കാനാകില്ല.. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി കേന്ദ്രത്തിന് ശുപാര്‍ശ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: വിവാഹമോചനത്തിന് ‘ത്വലാഖ്’ ഒഴിവാക്കണമെന്ന് കേന്ദ്ര ഉന്നതാധികാര സമിതി. കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ശിപാര്‍ശ മുന്നോട്ട് വെച്ചത്. പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സാക്കി ചുരുക്കാനും ശുപാര്‍ശയുണ്ട്.

മറ്റ് ശുപാര്‍ശകള്‍

* വാക്കാല്‍ വിവാഹമോചനം നേടുന്ന ‘ത്വലാഖ്’ ഒഴി വാക്കണം
* രജിസ്റ്റര്‍ വിവാഹത്തിന് നോട്ടീസ് വേണ്ട
* സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള കാലയളവ് ഒരു മാസത്തില്‍ നിന്ന് ഒരാഴ്ചയാക്കി കുറയ്ക്കണം
* ശൈശവവിവാഹ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരു ത്തണം.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച സമിതിയാണ് സുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

© 2025 Live Kerala News. All Rights Reserved.