നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാം;അല്ലാത്തവര്‍ക്ക്‌ യുപി വിടാം;രാമക്ഷേത്രം നിര്‍മിക്കും;അറവുശാലകള്‍ എല്ലാം അടച്ചുപൂട്ടുമെന്നും യോഗി ആദിത്യനാഥ്

ലക്‌നൗ: നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം ഇവിടെ ജീവിക്കാം.അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിടണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണ് ലക്ഷ്യം. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും.അതിന്റെ ഭാഗമായി മുഖ്യമന്ത്രി എന്ന നിലയില്‍ ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറയുന്നു. വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.മനോരമ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ അറവുശാലകള്‍ എല്ലാം അടച്ചുപൂട്ടും. അറവുശാലകള്‍ എല്ലാം മലിനീകരണത്തിന് കാരണമാകുമെന്നും യോഗി ആദിത്യനാഥ് പറയുന്നു.
ദേശീയ ഹരിത ട്രൈബ്യൂണലും അറവുശാലകള്‍ പൂട്ടണമെന്നു പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ പരിസ്ഥിതി മലിനീകരണം തടയാനും ഈ നടപടി അത്യാവശ്യമാണ്. ഇതുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുക തന്നെ ചെയ്യും.ദിവസം 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാറായിട്ടുള്ളവര്‍ മാത്രം സര്‍ക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്ക് രാജിവെച്ച് പുറത്തുപോകാം എന്നും യോഗി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.