ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി;ശശീന്ദ്രന്‍ കുറ്റം ഏറ്റല്ല രാജിവെച്ചത്;ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിവെച്ചതെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര് അന്വേഷിക്കുമെന്ന് ബുധനാഴ്ച ചേരുന്ന കാബിനറ്റ് തീരുമാനിക്കും. ശശീന്ദ്രന്റെ രാജി ഗവര്‍ണര്‍ രാജി സ്വീകരിച്ചുകഴിഞ്ഞു.വിരമിച്ച ജഡ്ജിയാകുമോ അതോ സിറ്റിങ് ജഡ്ജിയാകുമോ അന്വേഷിക്കുന്നതെന്ന ചോദ്യത്തിന് സിറ്റിങ് ജഡ്ജിയെക്കെണ്ട് അന്വേഷിപ്പിച്ച നിരവധി കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ശശീന്ദ്രന്‍ കുറ്റം ഏറ്റല്ല രാജിവെച്ചത്.ഇത്തരമൊരു പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ആ സാഹചര്യത്തില്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ല എന്ന ധാര്‍മിക നിലാപാടാണ് അദ്ദേഹം സ്വീകരിച്ചത്.പ്രാഥമിക അന്വേഷണമെന്ന ആവശ്യം പോലും ഉയരുന്നതിന് മുന്‍പാണ് അദ്ദേഹത്തിന്റെ രാജിയെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വിശദമാക്കി. സാധാരണ നിലയില്‍ പ്രാഥമികമായി അന്വേഷണം നടന്നതിന് ശേഷമാണ് രാജി പ്രഖ്യാപിക്കാറ്. പക്ഷേ അദ്ദേഹം ധാര്‍മിക മൂല്യം ഉയര്‍ത്തിപ്പിടിചിച്ചു രാജിവെച്ചു എന്നും പിണറായി പറഞ്ഞു. മംഗളം ചാനല്‍ ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവെക്കുന്നത്.

© 2025 Live Kerala News. All Rights Reserved.