മന്ത്രി എ.കെ ശശീന്ദ്രന്റെ ലൈംഗികചുവയുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ മംഗളം ചാനലിനെ പിന്തുണച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മംഗളം പുറത്തുവിട്ട വാര്‍ത്തയോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു. എക്‌സ്‌ക്ലുസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചുകൊടുത്ത അതേ വഴിയില്‍ കൂടി അവരും പോയി എന്നേയുളളൂ. സരിതയുടെ സിഡി അന്വേഷിച്ചു പോയതൊന്നും ആരും മറന്നിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം