ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പഴയ ലൈസന്‍സുകള്‍ പുതുക്കാനും പുതിയ ലൈസന്‍സ് നേടാനും ആധാര്‍ നിര്‍ബന്ധമാക്കും.ഒക്ടോബര്‍ മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നാണു കരുതുന്നത്. ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്തതിലെ ക്രമക്കേടുകള്‍ കണ്ടെത്താനാണു നടപടി. ദേശീയമാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലാകെ 18 കോടി ഡ്രൈവിങ് ലൈസന്‍സുകളാണ് ഉള്ളത്. പ്രദേശിക ആര്‍ടിഒമാര്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കേണ്ടതിന്റെ ചുമതല. ഇവര്‍ റെക്കോര്‍ഡുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലെ പിഴവും രേഖകള്‍ ഡിജിറ്റല്‍ ചെയ്യാത്തതും മൂലം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. മാത്രമല്ല, ഏതെങ്കിലും കാരണവശാല്‍ ലൈസന്‍സ് റദ്ദാക്കിയാല്‍ വ്യാജപേരിലോ മറ്റൊരു ആര്‍ടിഒ പരിധിയില്‍നിന്നോ ലൈസന്‍സ് എടുക്കുന്ന പ്രവണതയും കൂടിവരുന്നു. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഈ തെറ്റുകള്‍ കണ്ടെത്തി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.