ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരായ സി.ബി.ഐ കുറ്റപത്രം അസംബന്ധം;പിണറായി ലാവലിനായി ശ്രമിച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെന്നും ഹരീഷ് സാല്‍വെ

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരായ സി.ബി.ഐ കുറ്റപത്രം അസംബന്ധമെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. പിണറായി കരാറിനെ സമീപിച്ചത് നല്ല ഉദ്ദേശത്തോടെ ആണെന്നും ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു.പിണറായിയുടെ കാലത്തല്ല ജി കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ജി കാര്‍ത്തികേയന്റെ നടപടി തെറ്റായി സിബിഐ കണ്ടെത്തിയിട്ടില്ല. സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കേരളം വൈദ്യുതി പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലാണ് കരാറിന് വേണ്ടി ശ്രമിച്ചത്. കെഎസ്ഇബിയുടെ വാണിജ്യപുരോഗതിയായിരുന്നു ലക്ഷ്യം. കരാറുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഗൂഡാലോചനയും ഇല്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സാമ്പത്തിക സഹായം നല്‍കിയതിലും ഗൂഡാലോചനയില്ല. നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കേണ്ട ഗതിയാണെന്നും പിണറായിക്കായി ഹാജരായ ഹരീഷ് സാല്‍വെ കോടതിയില്‍ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.