തൃത്താലയിലെ പ്രധാനമന്ത്രിയാണ് ബല്‍റാമെന്ന് സുരേന്ദ്രന്‍; സൈബര്‍ സംഘര്‍ഷം മുറുകുന്നു

 

കോട്ടയം:. വി.ടി. ബല്‍റാം എംഎല്‍എയും ബിജെപി നേതാവ് കെ.സുരേന്ദ്രനും ഫെയ്‌സ്ബുക്കില്‍ വാദപ്രതിവാദങ്ങളുമായി രംഗത്ത്. ‘അച്ഛാ ദിന്‍’ വരാന്‍ 25 വര്‍ഷമെടുക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയും പിന്നീട് അതു തിരുത്തിക്കൊണ്ടുള്ള ബിജെപിയുടെ പ്രസ്താവനയുമാണ് ‘സൈബര്‍ സംഘര്‍ഷത്തിന്’ കാരണമായത്. സംഗതി സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി.

അച്ഛാ ദിന്‍ എന്നു വരുമെന്ന് ഹിന്ദി അറിയാവുന്ന കാര്യാലയത്തിലെ ആരെങ്കിലും പറഞ്ഞു തരണമെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. അമിത് ഷായെ അമിട്ട് ഷാജിയെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ബല്‍റാമിന് മറുപടിയുമായി രംഗത്തെത്തിയതോടെ സംഭവം കത്തിക്കയറി. ഷാ പറഞ്ഞത് മനസിലാക്കാന്‍ ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എംഎല്‍എയ്ക്ക് ഇന്ദിരഭവനില്‍ ഒരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നേതാക്കളോട് പറയണമെന്നും സുരേന്ദ്രന്‍ മറുപടി പോസ്റ്റില്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.