ആശാറാം ബാപ്പു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിക്കത്ത്

 

അഹമ്മദബാദ്: വിവാദ ആള്‍ദൈവം അശാറാം ബാപ്പു പ്രതിയായ ലൈംഗിക പീഡനക്കേസിലെ സാക്ഷി വെടിയേറ്റ് മരിച്ചതിന് പിന്നാലെ കേസ് അന്വേഷിക്കുന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ക്ക് ഭീഷണിക്കത്ത്. അഹമ്മദബാദിലെ വനിതാ പോലീസ് സ്‌റ്റേഷനിലാണ് രണ്ട് ദിവസം മുമ്പ് കത്ത് ലഭിച്ചത്. വനിതാ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായ ദിവ്യ രവിയ എ.സി.പി കനാന്‍ ദേശായി എന്നിവരെ ഭീഷണിപ്പെടുത്തുന്നതാണ് കത്ത്. ഗുരുതരമായ പ്രത്യാഘാതം നേരിട്ടേണ്ടി വരുമെന്നാണ് കത്തില്‍ പറയുന്നത്. ദിവ്യ രവിയയാണ് പീഡനക്കേസ് അന്വേഷിക്കുന്നത്. ഭീഷണി സന്ദേശം ലഭിച്ചതോടെ രണ്ട് പേര്‍ക്കും സായുധ പോലീസിന്റെ സംരക്ഷണം ഏര്‍പ്പെടുത്തി. കത്തിന്റെ ഉറവിടം കണ്ടെത്താന്‍ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.