ബജറ്റ് ആരും ചോര്‍ത്തിയിട്ടില്ല;പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ്; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു എന്ന വിഷയത്തില്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ബജറ്റ് ചോര്‍ന്നായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ബജറ്റ് ആരും ചോര്‍ത്തിയിട്ടില്ലെന്നും പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു എന്ന വിഷയത്തില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് ആര്‍ക്കും കൊടുക്കാറില്ല.ബജറ്റിലെ വായിച്ചു കഴിഞ്ഞ പ്രധാനഭാഗങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നതെന്നും പിണറായി പറഞ്ഞു. വിഷയത്തില്‍ ധനമന്ത്രി കൂടുതല്‍ വിശദീകരണം നല്‍കുമെന്നും പിണറായി പറഞ്ഞു.ബജറ്റ് പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ബജറ്റിന്റെ കോപ്പി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ബജറ്റ് ചോര്‍ന്നതായി ആരോപണം ഉന്നയിച്ചത്.

© 2025 Live Kerala News. All Rights Reserved.