നടി എന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞെു;അന്ന് രാത്രി സംഭവിച്ചത് ലാല്‍ വിവരിച്ചു

കൊച്ചി: യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ സംഭവ ദിവസം രാത്രി നടന്ന കാര്യങ്ങള്‍ ലാല്‍ വിവരിച്ചു. യുവനടിക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിക്കാന്‍ ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ നടന്ന കൂട്ടായ്മയിലാണ് ലാല്‍ അന്ന് രാത്രി സംഭവിച്ചത് പറഞ്ഞത്. സംഭവം വിവരിക്കുമ്പോള്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.അന്ന് ഓടിക്കതച്ച് വീട്ടിലെത്തിയ നടി ആദ്യം തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നെന്ന് ലാല്‍ പറഞ്ഞു. ‘ലാലു ചേട്ടാ എന്നുവിളിച്ച് അവള്‍ കരയുകയായിരുന്നു. ലോകത്തുള്ള എല്ലാ സ്ത്രീകളും പൊട്ടിക്കരഞ്ഞാലും ആ ശബ്ദം ഉണ്ടാകില്ലെന്നും ലാല്‍ പറഞ്ഞു.സംഭവത്തിന് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ ഇതൊന്നും പുറത്തറിയരുതെന്നായിരുന്നു നടിയുടെ നിലപാടെന്ന് ലാല്‍ വിവരിച്ചു. പിന്നീട് സംഭവമറിഞ്ഞ് പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തിയെന്ന് ലാല്‍ പറഞ്ഞു. അവരെല്ലാം നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ലാല്‍ വ്യക്തമാക്കി. ഫെബ്രുവരി 17 വെള്ളിയാഴ്ച കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി അഭയം തേടിയെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. തുടര്‍ന്ന് ലാലടക്കമുള്ളവരുടെ പിന്തുണയിലാണ് നടി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. തൃശൂരില്‍ നിന്നും ഡബ്ബിംഗിനായി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അങ്കമാലി അത്താണിക്ക് സമീപത്ത് വെച്ച് നടിയെ തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്തത്.

© 2025 Live Kerala News. All Rights Reserved.