ശശികല കുടുങ്ങുമോ? അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധി ഇന്ന്

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.രാവിലെ 10.30ന് സുപ്രീംകോടതിയാണ് വിധി പ്രഖ്യാപിക്കുക. മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണ്‍ ഏഴിന് സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായതാണ്. ഈയാഴ്ച തന്നെ വിധി പ്രസ്താവിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന സ്വപ്നം ശശികല ഉപേക്ഷിക്കേണ്ടി വരും.സുപ്രീംകോടതിയുടെ ഈ വിധിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭാവി തീരുമാനിക്കുക. കുറ്റക്കാരിയെന്ന് തെളിഞ്ഞ് ജയിലിലേക്ക് പോകേണ്ടി വന്നാല്‍ ആറ് വര്‍ഷത്തേക്ക് ശശികലക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല. പന്നീര്‍സെല്‍വം പക്ഷത്തിന്റെ പ്രധാന പിടിവള്ളിയാണ് ഈ കേസ്.ശശികലയുടെ സത്യപ്രതിഞ്ജ വൈകിപ്പിക്കുന്നതിന് കാരണമായി ഗവര്‍ണര്‍ ഈ കേസാണ് ചൂണ്ടിക്കാട്ടിയത്.

© 2025 Live Kerala News. All Rights Reserved.