സിയോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ.ഉത്തരകൊറിയ അമേരിക്കയുടെ വിലക്ക് മറികടന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ബാംഗ്യോണ്‍ എയര്‍ബേസില്‍ നിന്ന് പ്രാദേശിക സമയം 7.55നാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.ജപ്പാനു സമീപമുള്ള കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് മിസൈല്‍ പരീക്ഷിച്ചത്. അമേരിക്കയുടെ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്.മിസൈല്‍ പരീക്ഷണത്തിലൂടെ തങ്ങളുടെ ആണവ പദ്ധതികളില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഉത്തരകൊറിയ നല്‍കുന്നത്. ഇരു കൊറിയകളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിന് മിസൈല്‍ പരീക്ഷണം കാരണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയുടെ മിസൈല്‍ പരീക്ഷണം അമേരിക്കന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടു തവണ ആണവ പരീക്ഷണവും ഉത്തര കൊറിയ നടത്തിയിരുന്നു.