പാര്‍വതി ബോളിവുഡിലേക്ക്; ഇര്‍ഫാന്‍ ഖാന്റെ നായിക

മലയാളികളുടെ പ്രിയതാരം പാര്‍വതി ഇനി ബോളിവുഡില്‍.ഇര്‍ഫാന്‍ ഖാന് നായികയായാണ് പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റം.

തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബിക്കാനീറില്‍ പുരോഗമിക്കുകയാണ്. പാര്‍വതി ഉടന്‍ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വിരുദ്ധധ്രുവങ്ങളിലുളള രണ്ട് പേര്‍ ഒരു യാത്രക്കിടെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സൂചന. ഋഷികേശിലും ഗാംഗ്‌ടോക്കിലുമായിരിക്കും തുടര്‍ചിത്രീകരണം. ഇതുവരെയും ചിത്രത്തിന് പേരിട്ടിട്ടില്ല. നായികാ പ്രാധാന്യമുള്ള സിനിമ എന്ന നിലയിലും അഭിനയ സാധ്യത പരിഗണിച്ചുമാണ് പാര്‍വതി ഈ സിനിമയുടെ ഭാഗമായതെന്നറിയുന്നു.മലയാളത്തില്‍ ഏറ്റവും സെലക്ടീവായി കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കുന്ന നടി കൂടിയാണ് പാര്‍വതി.

© 2025 Live Kerala News. All Rights Reserved.