അഫ്ഗാനിസ്ഥാനില്‍ കനത്ത ഹിമപാതം: മരണം നൂറ് കവിഞ്ഞു;നിരവധി വീടുകള്‍ തകര്‍ന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത ഹിമപാതത്തില്‍ നൂറിലധികം ആളുകള്‍ മരിച്ചു. മൂന്ന് ദിവസമായി തുടരുന്ന മഞ്ഞു വീഴ്ചയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ മഞ്ഞില്‍ പുതഞ്ഞ നിലയിലാണ്.അഫ്ഗാന്റെ വടക്കുകിഴക്കന്‍ പ്രവിശ്യകളിലും മധ്യ പ്രവിശ്യകളിലുമാണ് മഞ്ഞുവീഴ്ച ശക്തമായത്.നൂറിസ്ഥാനില്‍ നിന്ന് 50 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയായും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രവശ്യാ ഗവര്‍ണര്‍ ഹാഫിസ് അബ്ദുള്‍ ഖയൂ സ്ഥിരീകരിച്ചിട്ടുണ്ട്.ആയിരക്കണക്കിനാളുകളെ കാണാതായിട്ടുണ്ട്.ഹിമപാതത്തെ തുടര്‍ന്ന് കുട്ടികളടക്കം ഒന്‍പത് പേര്‍ പാകിസ്താനിലും കൊല്ലപ്പെട്ടു. പ്രദേശത്ത് ഒട്ടനവധി വീടുകള്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

© 2025 Live Kerala News. All Rights Reserved.