ലോ അക്കാദമി;48 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിരാഹാരം ആരംഭിക്കുമെന്ന് മുരളീധരന്‍;സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരന്‍. ഇല്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു. ലോ അക്കാദമി വിഷയത്തില്‍ ആദ്യമായാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കുന്നത്. അതേസമയം, ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.സര്‍ക്കാര്‍ നയം തിരുത്തണമെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.