പ്രണയവും ഹാസ്യവുമായി നീരജ് എത്തുന്നു..

മലയാളി താരം നീരജ് മാധവ് അടുത്തതായി ഒരു റൊമാന്റിക് കോമഡി ചിത്രത്തിൽ അഭിനയിക്കുന്നു. സാജൻ ജോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജസ്റ്റ് മാരീഡ് എന്നാണ് പേരിട്ടിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിവാഹത്തിന് ശേഷം നവദന്പതികളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശ്രീറാം രാമചന്ദ്രനും വിവിയ ശാന്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സീമ ജി. നായർ, ജോയ് മാത്യു, പൊന്നമ്മ ബാബു, സേതുലക്ഷ്മി, ജയകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.   ബിഗ് ഡ്രീംസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡോ. ജ്യോതികുമാറും ഡോ. ബൈജു എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

 

Photo Courtesy: web india 123

© 2025 Live Kerala News. All Rights Reserved.