വീണ്ടും ഇളവ് ?എടിഎം വഴി ഒറ്റ തവണ 24,000 രൂപ പിന്‍വലിക്കാന്‍ അനുവദിച്ചേക്കും

ന്യൂഡല്‍ഹി: 500,1000 നോട്ട് നിരോധനത്തെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുത്തിയേക്കും. എടിഎമ്മ് വഴി ഒറ്റ തവണ 24,000 രൂപ പിന്‍വലിക്കാന്‍ അനുവദിച്ചേക്കും. നിലവില്‍ ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാണ്. നിലവില്‍ എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പരമാവധി 10,000 രൂപയും ആഴ്ചയില്‍ 24,000 രൂപയുമാണ് പിന്‍വലിക്കാനാവുക. നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുന്നതോടെ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ ഒറ്റ തവണ തന്നെ എടിഎം വഴി പിന്‍വലിക്കാനാകും. രണ്ടാഴ്ചക്കുള്ളില്‍ ഇത് നിലവില്‍ വന്നേക്കും. അതേ സമയം ആഴ്ചയില്‍ പിന്‍ലിക്കാവുന്ന പരമാവധി തുക ഫെബ്രുവരി അവസാനം വരെ വര്‍ധിപ്പിക്കില്ലെന്നാണ് സൂചന.കള്ളപ്പണം തടയുന്നതിനായി നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ 1000, 500 രൂപാ നോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

© 2025 Live Kerala News. All Rights Reserved.