ഭാരതത്തിന്റെ വികസനത്തിന് മോദിയുടെ നിലപാടുകള്‍ സഹായിക്കും: പി വത്സല

കോഴിക്കോട്: തന്നെ മതവാദിയായി ചിത്രീകരിക്കാന്‍ പു.ക.സ ശ്രമിക്കേണ്ടെന്ന എഴുത്തുകാരി പിവത്സല. മതേതരത്ത്വത്തെക്കുറിച്ച് പറയാന്‍ പു.ക.സയ്ക്ക് അവകാശമില്ല. പു.ക.യുടെ നിലപാട് മതേതരമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. മോദിയുടെ നിലപാടുകള്‍ വികസനത്തിന് സഹായിക്കും. ഇടതുപക്ഷത്തിന് കാലോചിതമായ മാറ്റം ആവശ്യമാണെന്നും വത്സല മാധ്യമങ്ങളോട് പറഞ്ഞു.

പി വത്സലയുടെ നിലപാടുകളെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പു.ക.സ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വത്സല

© 2025 Live Kerala News. All Rights Reserved.