ദേശീയഗാനത്തിന്റെ പേരില്‍ വീണ്ടും മര്‍ദനം;തിയേറ്ററിലെ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് വീട്ടമ്മയ്ക്കും കൈക്കുഞ്ഞിനും അടക്കം മര്‍ദ്ദനം

കോഴിക്കോട്:  ബാലുശേരിയില്‍ തിയേറ്ററിലെ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് കൈക്കുഞ്ഞും വീട്ടമ്മയും അടങ്ങിയ കുംടുംബത്തിന് നേരെ മര്‍ദനമേറ്റു. ബാലുശേരി സന്ധ്യ സിനി ഹൗസില്‍ കഴിഞ്ഞദിവസം സെക്കന്‍ഡ് ഷോക്കാണ് സംഭവം. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ കാണാനെത്തിയതാണ് സുമേഷ് മാതുകണ്ടി(31) ഭാര്യ രമിഷ(25) മൂന്നുവയസുളള മകന്‍ രാജ് എന്നിവരെ മര്‍ദിച്ചതായാണ് പരാതി.സിനിമ തുടങ്ങുന്നതിന് മുന്നോടിയായുളള ദേശീയഗാനസമയത്ത് എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ചാണ് ഒരുസംഘം ആളുകള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതെന്ന് സുമേഷ് പറഞ്ഞു. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ സുമേഷും ഭാര്യയും കുഞ്ഞിനെ മടിയില്‍ വെച്ചതിനാല്‍ എഴുന്നേറ്റുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ബാലുശ്ശേരി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമാക്കി. കുടുംബത്തെ മര്‍ദിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അവരുടെ നടപടികളില്‍ പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്‌ഐ ബാലുശേരി യൂണിറ്റ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.