ചണ്ഡിഗഢ്: ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍നിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചത് നല്ല തീരുമാനമാണെന്ന്ഹരിയാന മന്ത്രി . ഖാദിയുടെ വില്‍പ്പന കുറയാന്‍ കാരണം ഗാന്ധിയുടെ ചിത്രമാണെന്നും ബിജെപി മന്ത്രിയായ അനില്‍ വിജ് പറഞ്ഞു. കാലക്രമേണ നോട്ടുകളില്‍നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റും.ഗാന്ധിയെക്കാള്‍ വിപണന മൂല്യമുള്ള നേതാവാണ് മോദി എന്ന് മന്ത്രി പറഞ്ഞു.മോദി ഖാദിയുമായി ചേര്‍ന്നതോടെ ഉല്‍പ്പന്നങ്ങളില്‍ 14% വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഹരിയാനയിലെ അമ്പാലയിലെ പൊതുചടങ്ങില്‍ സംസാരിക്കവെ അനില്‍ വിജ് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പ്പന്നമല്ല ഖാദി. ഗാന്ധിയുടെ പേരു മൂലം ഖാദിയുടെ വില്‍പ്പന കുറയുകയാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം കറന്‍സിയില്‍ വന്ന അന്നു മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി. അതിനാല്‍ നോട്ടുകളില്‍നിന്ന് പതിയെ ഗാന്ധിയെ മാറ്റുമെന്നും അനില്‍ വിജ് പറഞ്ഞു.ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നല്‍കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാറും രംഗത്തെത്തിയിരുന്നു. മോദി യുവാക്കളുടെ ഐക്കണാണെന്നും മോദിയുടെ ചിത്രം ഉപയോഗിച്ചതിനുശേഷം ഖാദിയുടെ ജനസമ്മതി വര്‍ധിച്ചത് ഇതിന് തെളിവാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.