സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

 

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. സിംബാബ്‌വയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജു കളിക്കും. പരിക്കേറ്റ അമ്പാട്ടി റായ്ഡുവിന് പകരമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഉടന്‍ തന്നെ സഞ്ജു ടീമിന് ഒപ്പം ചേരും. നാളെയാണ് പരമ്പരയിലെ മൂന്നാം ഏകദിനം നടക്കുക. ഈ കളിക്ക് മുമ്പായി സഞ്ജു ടീമിനൊപ്പം ചേരുമോ എന്ന് വ്യക്തമല്ല.

ജൂലായ് 17 നും 19 നും നടക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ സഞ്ജു കളിക്കാനാണ് എല്ലാ സാധ്യതയും. ഇന്ത്യ വിജയിച്ച രണ്ടാം ഏകദിനത്തിനിടെയാണ് അമ്പാട്ടി റായ്ഡുവിന് പരിക്കേറ്റത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിലും കളിക്കാനായിരുന്നില്ല.

ഇന്ത്യന്‍ ടീമില്‍ ഇടംപടിക്കുന്ന മൂന്നാമത്തെ കേരള താരമാണ് സഞ്ജു, ആദ്യ ബാറ്റ്‌സ്മാനും. ടിനു യോഹന്നാന്‍, എസ്.ശ്രീശാന്ത് എന്നിവരാണ് മുന്‍പ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള മലയാളി താരങ്ങള്‍.

© 2025 Live Kerala News. All Rights Reserved.