‘ജിഷ്ണു ആത്മഹത്യ ചെയ്തത് കോപ്പിയടി പിടിച്ചതിലുള്ള മനോവിഷമത്തില്‍’; നെഹ്‌റു കോളെജിനെ പിന്തുണച്ച് പൊലീസ് എഫ്‌ഐആര്‍

പാമ്പാടി : ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാനെജ്‌മെന്റ് ഉന്നയിച്ച വാദങ്ങളെ പിന്തുണക്കുന്നതാണ് പൊലീസിന്റെ എഫ്‌ഐആറെന്നും ആക്ഷേപം.കോളേജില്‍ വച്ച് നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ കണ്ടു പിടിച്ചതിലുള്ള മനോവിഷമത്താല്‍ സ്വയം മരിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്.ജിഷ്ണുവിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മൂക്കിനു മുകളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.ജിഷ്ണുവിന് നേരെയുണ്ടായ മാനസിക പീഡനങ്ങളെക്കുറിച്ച് യാതൊരു വിധത്തിലുമുള്ള പരാമര്‍ശവുമില്ലാത്ത പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപക ആക്ഷേപവും ഉയരുന്നുണ്ട്.

പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ ശ്രീജിത്ത് ആരോപിച്ചു. അവരുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്ത പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ന്നുള്ള അന്വേഷണത്തേ സാരമായി ബാധിക്കുമെന്നാണ് നിലവില്‍ കണക്കുകൂട്ടുന്നത്.

© 2025 Live Kerala News. All Rights Reserved.