
കോഴിക്കോട്: തമിഴ്‌നാട്ടിലെ നാമക്കലിലെ എഞ്ചിനീയറിങ് കോളെജില്‍ മലയാളി വിദ്യാര്‍ഥിക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. ക്ലാസില്‍ വൈകിയെത്തിയെന്ന് ആരോപിച്ചാണ് അദ്ധ്യാപകര്‍ മര്‍ദ്ദിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. രണ്ട് ദിവസം അധ്യാപകര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടു. തലയിലും മുതുകിലും ഷൂസിട്ട് ചവിട്ടി. ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചു. അവശനിലയിലായ തന്നെ വീട്ടുകാരോട് ഫോണില്‍ ബന്ധപ്പെടാന്‍ പോലും ആദ്യം അനുവദിച്ചില്ലെന്നും ഷിന്‍േറാ മാധ്യമങ്ങളോട് പറഞ്ഞു.
തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ സ്വകാര്യ എഞ്ചിനീയറിങ് കോളജുകളില്‍ നിന്നായി ഇടിമുറിയും വന്‍ ശിക്ഷാ നടപടികളും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വനനുകൊണ്ടിരിക്കുകയാണ്.