സുഷമാ സ്വരാജിന്റെ താക്കീത്; ആമസോണ്‍ ചവിട്ടി വില്‍പന നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയപതാകയുടെ രൂപത്തിലും നിറത്തിലുമുള്ള ചവിട്ടിയുടെ വില്‍പന ആമസോണ്‍ നിര്‍ത്തിവെച്ചു.കാനഡയില്‍ ഇന്ത്യന്‍ പതാകയുടെ നിറത്തിലും രൂപത്തിലും നിര്‍മിച്ച ചവിട്ടി വിറ്റതിന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആമസോണിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റ് ചവിട്ടിയുടെ വില്‍പന നിര്‍ത്തിവെച്ചത്.ഉത്പന്നത്തിന്റെ വില്‍പന നിര്‍ത്തിവെച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു.സംഭവത്തില്‍ ആമസോണ്‍ നിരുപാധികം മാപ്പ് പറയണമെന്നും ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും ബുധനാഴ്ച സുഷമാ സ്വരാജ് പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കുകയില്ലെന്നും സുഷമാസ്വരാജ് അറിയിച്ചിരുന്നു.നേരത്തെ അനുവദിച്ച വിസകള്‍ റദ്ദാക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് ആമസോണുമായി ബന്ധപ്പെടാനും സുഷമ സ്വരാജ് നിര്‍ദേശിച്ചിരുന്നു.ആമസോണ്‍ സൈറ്റില്‍ വില്‍ക്കുന്ന ചവിട്ടിയുടെ ചിത്രം മറ്റൊരാള്‍ ട്വിറ്ററിലൂടെ അയച്ചുകൊടുത്താണ് വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്.

© 2025 Live Kerala News. All Rights Reserved.