ട്രംപ് മരുമകനെ ഉപദേശകനാക്കുന്നു; മരുമകന്‍ തന്റെ വിലമതിക്കാനാവാത്ത സ്വത്താണ്; ഇങ്ങനെയൊരു സ്ഥാനം നല്‍കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മകളുടെ ഭര്‍ത്താവിനെ ഉപദേശകനാക്കുമെന്ന് റിപ്പോര്‍ട്ട്. മരുമകന്‍ തന്റെ വിലമതിക്കാനാവാത്ത സ്വത്താണെന്നും ഇങ്ങനെയൊരു സ്ഥാനം അദ്ദേഹത്തിന് നല്‍കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്‌നറെ വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായാണ് നിയമിക്കുക.35 കാരനായ ജാരേദ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിസിനസുകാരനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചരണത്തിന്റെ ചുമതല വഹിച്ചവരില്‍ പ്രധാനിയാണ് ജാരേദ്. അതേസമയം പുതിയ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവന്നു.

© 2025 Live Kerala News. All Rights Reserved.