അതിര്‍ത്തിയില്‍ സൈനികര്‍ നേരിടുന്നത്‌ ദുരിതങ്ങള്‍;ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന് 10 മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ ? സൈന്യത്തിലെ അഴിമതി തുറന്നു പറഞ്ഞ് ജവാന്‍;അന്വേഷണത്തിന് ഉത്തരവ്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ജോലിയെടുക്കുന്ന സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍.കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന്‍ തേജ് ബഹദൂര്‍ യാദവ് ആണ് സൈനികരുടെ ദുരിതജീവിതം വീഡിയോയിലൂടെ രാജ്യത്തെ അറിയിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും സൈനികര്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിറ്റു കാശാക്കുകയാണെന്നും സൈനികന്‍ പറയുന്നു.

ഈ പരിപ്പു കറിയില്‍ വെറും മഞ്ഞളും ഉപ്പും മാത്രമേയുള്ളൂ, ഒരു രുചിയുമില്ല. 10 ദിവസമായി ഈ ഭക്ഷണം തന്നെയാണ് കിട്ടുന്നത്. ഇത്തരമൊരു ഭക്ഷണം കഴിച്ചുകൊണ്ട് ഒരു ബി.എസ്.എഫ് ജവാന് 10 മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ കഴിയുമോ ? രാവിലെ 6മണി മുതല്‍ വൈകീട്ട് 5 മണിവെരയാണ് ജോലി. മഞ്ഞാണെങ്കിലും മഴയാണെങ്കിലും 11 മണിക്കൂറോളം നിന്നാണ് ജോലി ചെയ്യുന്നത്. ഭക്ഷണം ലഭിക്കാതെ കിടന്നുറങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. രാവിലെ ചായക്കൊപ്പം ലഭിക്കുന്നത് ഒരു പരാന്തയാണ് (ഉത്തരേന്ത്യന്‍ വിഭവം). ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കെതിരെ കാണിക്കുന്ന അതിക്രമങ്ങള്‍ നിങ്ങളെ കാണിക്കുന്നതിന് വേണ്ടിയാണിത്. സര്‍ക്കാരിനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. കാരണം സര്‍ക്കാര്‍ ഞങ്ങള്‍ക്ക് എല്ലാം നല്‍കുന്നുണ്ട്. പക്ഷെ ഉന്നത ഉദ്യോഗസ്ഥര്‍ സാധനങ്ങളെല്ലാം മറിച്ചു വിറ്റ് കാശാക്കുകയാണ്. ഇതെല്ലാം എങ്ങോട്ടാണ് പോകുന്നതെന്നും ആരാണ് വിറ്റു കാശാക്കുന്നതെന്നും പ്രധാനമന്ത്രി മോദി അന്വേഷിക്കണമെന്നാണ് എന്റെ അപേക്ഷ. 2 മിനുട്ട് നേരമുള്ളതാണ് വീഡിയോ. സൈനികരുടെ ദുരിതങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും സൈനികന്‍ പറയുന്നു.വിഡിയോ വൈറലായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു…

https://www.facebook.com/rohitkumar.yadav.75457/videos/1852441171636056/

© 2025 Live Kerala News. All Rights Reserved.