പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ്അന്തരിച്ചു

ലിസ്ബന്‍: പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ്(92) അന്തരിച്ചു. വാര്‍ധ്യകകാല രോഗങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കര്‍നേഷന്‍ റെവലൂഷന്റെ 48 വര്‍ഷം നീണ്ട വലതു പക്ഷ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച് പോര്‍ച്ചുഗലില്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ നേതാവായിരുന്നു സോരെസ്. പിന്നീട് അദ്ദേഹം 1976 മുതല്‍ 1978 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്നു. 1983 ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്തിയ അദ്ദേഹം 1985 വരെ പദവി അലങ്കരിച്ചു. 1986 ല്‍ പോര്‍ച്ചുഗലിന്റെ 17ാമത് പ്രസിഡന്റായി അധികാരമേറ്റ സോരെസ് 1996 മാര്‍ച്ച് ഒമ്പതിന് സ്ഥാനം ഒഴിഞ്ഞു. 2006 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അദ്ദേഹത്തിന് മൂന്നാം സ്ഥാനത്ത് എത്താനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. സോരെസിന്റെ നിര്യാണത്തെ തുടര്‍ന്നു രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

© 2025 Live Kerala News. All Rights Reserved.