നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നു; ജിഡിപി 7.1 ശതമാനമായി കുറയുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയുടെ നടപടി രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ചെന്നു റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ദശാംശം അഞ്ച് ശതമാനം കുറവുണ്ടാകുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷം 7.6 ശതമാനം വളര്‍ച്ച ഇത്തവണ 7.1 ശതമാനം ആയി കുറയുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കിയത്. സാമ്പത്തിക വളര്‍ച്ചയിലുണ്ടായ .5 ശതമാനം കുറവ് പ്രധാന മേഖലകളെബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും. നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ആദ്യമായാണ് സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുന്നത്.

© 2025 Live Kerala News. All Rights Reserved.