ഒസാമ ബിന്‍ ലാദന്റെ മകനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍:ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. അല്‍-ഖായിദ നേതാവ് അല്‍ സവാഹിരി ഹംസയെ അടുത്തു തന്നെ അല്‍-ഖായിദ നേതാവായി പ്രഖ്യാപിക്കാനിരിക്കെയാണ് യുഎസിന്റെ അപ്രതിക്ഷിത നീക്കം. ഭീകരപ്രവര്‍ത്തനവുമായി ഹംസ അമേരിക്കയിലേക്ക് കടക്കുന്നതു തടയുന്നതിനാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.ഹംസയുമായി ബന്ധപ്പെട്ടു രാജ്യത്തു നടക്കുന്ന എല്ലായിടപാടുകളും തടയാനാണ് പ്രസ്തുത നടപടിയെന്നു അമേരിക്ക അറിയിച്ചു.കഴിഞ്ഞ ജൂലൈയില്‍ അല്‍ ക്വയ്ദ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ ബിന്‍ ലാദനെ വധിച്ച യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഹംസ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2011ല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ഹംസ അല്‍ ക്വയ്ദയില്‍ സജീവമായത്. 2015ല്‍ അല്‍ ഖായ്ദയില്‍ ഔദ്യോഗിക അംഗമായി മാറിയ ഹംസയ്ക്ക് മുപ്പതില്‍ താഴെ മാത്രമാണ് പ്രായമെ്‌നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.