പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ഇന്‍ഡ്യ ടുഡേ സര്‍വേ ;ബിജെപി മൂന്നാം സ്ഥാനത്ത്

വരാന്‍ പോകുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുമെന്ന് ഇന്ത്യാടുഡെ സര്‍വ്വെ. ഭരണത്തിലെത്താന്‍ നടക്കുന്നത് കോണ്‍ഗ്രസ്-ആംആദ്മി പോരാട്ടമായിരിക്കുമെന്നും അതില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കവും സര്‍വേ പ്രവചിക്കുന്നു.ബിജെപി മൂന്നാം സ്ഥാനത്താകുമെന്ന് സര്‍വേ.117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് 56-62സീറ്റുകള്‍ നേടി ഭരണത്തിലെത്തിയേക്കാം. ആം ആദ്മി ശക്തമായ പോരാട്ടം നടത്തി 36-41 സീറ്റുകള്‍ വരെ നേടും. ബിജെപി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാമെന്നും സര്‍വേ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര്‍ അമീന്ദര്‍ സിങ് മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 22 ശതമാനം പ്രകാശ് സിങ് ബാദലിനെയും 16 ശതമാനം അരവിന്ദ് കെജ്രിവാളിനെയും ആഗ്രഹിക്കുന്നു.കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നല്‍കുന്ന അഭിപ്രായ സര്‍വ്വെയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.