മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന;അന്വേഷണം തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന.തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിന്‍ മേലാണ് അന്വേഷണം. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണമുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബാണ് അന്വേഷണം പ്രഖ്യാപിച്ചത്. അഡ്വ. റഹീം നല്‍കിയ പരാതിയിലാണ് അന്വേഷണം നിയമസഭയില്‍ വി.ഡി സതീശന്‍ എം.എല്‍.എയാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം.

© 2025 Live Kerala News. All Rights Reserved.