ടോസ് നേടിയ സിംബാബ്‌വെ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളില്ല

 

ഹരാരെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ സിംബാബ്!വെ ബോളിങ് തിരഞ്ഞെടുത്തു. ആദ്യ മല്‍സരം ജയിച്ച ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളൊന്നുമില്ല. ഹരാരെയില്‍ നടന്ന ആദ്യമല്‍സരത്തില്‍ നാലു റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
അമ്പാട്ടി റായുഡുവും സ്റ്റുവര്‍ട്ട് ബിന്നിയും സാഹചര്യത്തിനൊത്ത് ഉയര്‍ന്നില്ലായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ഇന്ത്യ നാണക്കേടിന്റെ പടുകുഴിയില്‍ പതിച്ചേനെ. ഏകദിനത്തിലെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തിയ റായുഡു 124 റണ്‍സും സ്റ്റുവര്‍ട്ട് ബിന്നി 77 റണ്‍സുമെടുത്ത് ഇന്ത്യയെ 255 റണ്‍സില്‍ എത്തിച്ചു. ഇവരൊഴികെ ആരും ബാറ്റിങ്ങില്‍ ശോഭിച്ചില്ല.

ബോളര്‍മാരുടെ പ്രകടനവും മല്‍സരത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ല. ലൈനിലും ലെങ്തിലും പിഴവുവരുത്തിയ ബോളര്‍മാര്‍ മടിയില്ലാതെ റണ്‍സ് വിട്ടുകൊടുത്തു. ഭുവനേശ്വര്‍ കുമാറിനുപോലും പലപ്പോഴും കൃത്യത പുലര്‍ത്താന്‍ കഴിഞ്ഞില്ല.

© 2025 Live Kerala News. All Rights Reserved.