ഗോവയില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി; അഞ്ചു പേര്‍ക്ക് പരുക്ക്; വിമാനത്താവളം ഉച്ചവരെ അടച്ചിട്ടു

പനജി : ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നു തെന്നി നീങ്ങി. അഞ്ചുയാത്രക്കാര്‍ക്ക്് നിസാരമായി പരുക്കേറ്റു.ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 161 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.ഗോവയില്‍ നിന്നു മുംബൈയിലേക്ക് പോകാനിരുന്ന 9 ഡബ്ല്യൂ 2374 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിനു പുറത്തെത്തിച്ചു. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ അഞ്ചു യാത്രക്കാര്‍ക്ക് നിസാര പരുക്ക് പറ്റിയെന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ഉടന്‍ തന്നെ ചികില്‍സ ലഭ്യമാക്കിയതായും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ദബോലിം വിമാനത്താവളം ഉച്ചവരെ അടച്ചിട്ടു.

© 2025 Live Kerala News. All Rights Reserved.