ഹിന്ദു സ്ത്രീകള്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്‍കണം; കുട്ടിയെ ദൈവം നോക്കിക്കോളും; വിവാദ പരാമര്‍ശവുമായി വാസുദേവാനന്ദ് സരസ്വതി

നാഗ്പൂര്‍: ഹിന്ദു സത്രീകള്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് വിവാദ പരാമര്‍ശവുമായി ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യ വാസുദേവാനന്ദ് സരസ്വതി. ആര്‍.എസ്.എസ് സംഘടിപ്പിച്ച മൂന്നുദിവസത്തെ സംസ്‌കൃതി മഹാകുംഭിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’രണ്ടു കുട്ടി നയം ഉപേക്ഷിക്കുക. പകരം വിവാഹിതരായ ഓരോ ഹിന്ദു സ്ത്രീകളും പത്തുവീതം കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണം. അവരെ ആര് വളര്‍ത്തുമെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടെന്നും അവരുടെ കാര്യം ദൈവം നോക്കിക്കോളുമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.ഹിന്ദുവിനെ സംരക്ഷിക്കുകയെന്ന ആഹ്വാനത്തോടെയാണ് ആര്‍.എസ്.എസ് പരിപാടി അവസാനിച്ചത്. ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആഹ്വാനത്തിനു പുറമേ ദേശീയ ജനസംഖ്യാനയം വേണമെന്ന ആവശ്യവും പരിപാടിയില്‍ ഉയര്‍ന്നുവന്നു.

© 2025 Live Kerala News. All Rights Reserved.