മകളുടെ പേരും ചിത്രവും പുറത്തുവിട്ടു അല്ലു അര്‍ജുന്‍

തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ മകളുടെ ആദ്യ ചിത്രം പുറത്തുവിട്ടു.കുഞ്ഞിന്റെ ചിത്രവും പേരും ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുകയാണ് അല്ലു അര്‍ജുന്‍.കുഞ്ഞിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.അല്ലു ആര എന്നാണ് മകളുടെ പേര്. ഒരു മാലാഖയെപോലെ കമഴ്ന്ന് കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രവും അല്ലു അര്‍ജുന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പേരിന് രണ്ട് അര്‍ത്ഥമുണ്ടെന്നും ഹിന്ദു വിശ്വാസപ്രകാരം ശിവനെന്നും ഇസ്‌ലാമിക വിശ്വാസ പ്രകാരം ശാന്തം, തെളിമയുള്ളത് എന്നുമാണ് പേരിനര്‍ത്ഥമെന്നും അല്ലു അര്‍ജുന്‍ പറയുന്നു. നവംബര്‍ 21 നായിരുന്നു കുഞ്ഞിന്റെ ജനനം.2011 ലായിരുന്നു അല്ലുവിന്റേയും സ്‌നേഹയുടേയും വിവാഹം. ആദ്യ മകന്‍ അല്ലു അയാന്‍ രണ്ടര വയസാണ് പ്രായം. ദുവ്വാഡ ജഗന്നാഥം എന്ന റൊമാന്റിങ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് അല്ലു ഇപ്പോള്‍.

© 2025 Live Kerala News. All Rights Reserved.