കര്‍ണാടകത്തില്‍ 900 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു; അഗ്നിബാധയില്‍ മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു

ബാംഗ്ലൂര്‍: കര്‍ണാടകയിലെ ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണി ഗ്രാമത്തിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 900ത്തിലധികം ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ക്രിസ്മസ് രാത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ അപകടകാരണം വ്യക്തമല്ല.സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സമയത്ത് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഒരു ട്രക്കും മൂന്ന് വാഹനങ്ങളും കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.സിലിണ്ടറിലുണ്ടായ വാതക ചോര്‍ച്ചയാകാം അപകടകാരണമെന്ന് കരുതുന്നു. ഇപ്പോള്‍ സ്ഥിതി ശാന്തമായാതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

© 2025 Live Kerala News. All Rights Reserved.