ബ്രിട്ടണില്‍ ബാര്‍ബറ കൊടുങ്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്;നഗരങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച്ച; ആശങ്കയോടെ ജനങ്ങള്‍

ലണ്ടന്‍: ഇന്നും നാളെയും സ്‌കോട്ട്‌ലാന്‍ഡിലും ബ്രിട്ടണിലെ വടക്കന്‍ തീരങ്ങളിലും ബാര്‍ബറ കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഇവ വീശുക.കാറ്റിനെ തുടര്‍ന്ന മഴയും ഉണ്ടാകും. ക്രിസ്തുമസിന് മുന്നോടിയായി എത്തുന്നതിനാല്‍ യാത്രകളെല്ലാം ദുരിതത്തിലാകും. പ്രദേശങ്ങളില്‍ എല്ലായിടത്തും കനത്ത മഞ്ഞ് വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇവയുടെ തോത് വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഗതാഗത സൗകര്യത്തിന് തടസം വരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ പലയിടങ്ങളിലും വൈദ്യുതി വിതരണവും ഫെറി സര്‍വീസും തടസപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടന്‍ നേരിടുന്നത്. കഴിഞ്ഞമാസം ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ വീശിയടിച്ച ‘ആംഗസ്’ കൊടുങ്കാറ്റ് മൂന്നുദിവസത്തോളം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.