ഭാവനയുടെ വിവാഹം കന്നട നിര്‍മ്മാതാവ് നവീനുമായി; വിവാഹ തീയതി ഭാവന അറിയിക്കുമെന്ന് അമ്മ

നടി ഭാവനയുടെ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഭാവനയുടെ വിവാഹം ഏപ്രിലില്‍മടക്കുമെന്ന തരത്തില്‍ ഓണ്‍ലൈനുകളില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ച് താരം രംഗത്തെത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് ഭാവന പറഞ്ഞത്.എന്നാല്‍ വിവാഹ വാര്‍ത്തകളില്‍ ഭാവനയുടെ അമ്മയും പ്രതികരിച്ചിരിക്കുകയാണ്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല. തിയ്യതി നിശ്ചയിച്ചാല്‍ അക്കാര്യം ഭാവന തന്നെ നിങ്ങളെ അറിയിക്കുമെന്നും അമ്മ പുഷ്പ പറയുന്നു. കന്നട നിര്‍മ്മാതാവ് നവിനെയാണ് ഭാവന വിവാഹം ചെയ്യുന്നത്. ജീവിച്ചിരുന്നപ്പോള്‍ അച്ഛന്‍ തന്നെയാണ് വിവാഹം ഉറപ്പിച്ചത്. വിവാഹ ശേഷം അഭിനയിക്കുമോ എന്നതും അവരുടെ തീരുമാനമാണെന്നാണ് അമ്മ പറയുന്നത്.കുറച്ചു കാലം സിനിമയില്‍ നിന്ന് ഒഴിഞ്ഞു നിന്ന ഭാവന ഹണി ബീ 2 സെലിബ്രേഷന്‍സിലൂടെ തിരിച്ചെത്തുകയാണ്. ചാര്‍ലിയുടെ കന്നട റീമേക്കില്‍ നായികയാകുന്നതും ഭാവനയാണ്.

© 2025 Live Kerala News. All Rights Reserved.