നോട്ട് നിരോധനത്തെ പിന്തുണച്ച് ആമിര്‍ ഖാന്‍; പ്രധാനമന്ത്രിയുടേത് ധീരമായ നടപടി

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. നോട്ട് അസാധുവാക്കിയത് പ്രധാനമന്ത്രിയുടേത് ധീരമായ നടപടിയെന്ന് ആമിര്‍ ഖാന്‍. കള്ളപ്പണത്തെ പുറത്തുകൊണ്ടുവരാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. അതിനാല്‍ എല്ലാ പൗരന്മാരും ഈ തീരുമാനത്തിന് പിന്നില്‍ നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.ക്രെഡിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചാണ് താന്‍ പണമിടപാടുകള്‍ നടത്തുന്നത്. അതിനാല്‍ കറന്‍സി ക്ഷാമം തന്നെ വലച്ചിട്ടില്ല.താന്‍ കൃത്യമായി ആദായ നികുതി അടയ്ക്കുന്ന വ്യക്തിയാണെന്നും തന്റെ പക്കല്‍ കള്ളപ്പണമില്ലെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് അതില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമ്പ്ത്തീക വിദഗ്ദ്ധന്‍ അല്ലെന്നും അതിനാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.