‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’; ഈ നമ്പര്‍ ഇനി മോഹന്‍ലാലിന് സ്വന്തം

രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം പറയുന്ന ഫോണ്‍ നമ്പര്‍ പ്രേക്ഷകര്‍ മറന്നു കാണില്ല.’മൈ ഫോണ്‍ നമ്പര്‍ ഈസ് 2255′ എന്ന ഡയലോഡും സിനിമയ്‌ക്കൊപ്പം തന്നെ ജനം ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ അംബിക അവതരിപ്പിക്കുന്ന നായിക നാന്‍സിയെ കാണാന്‍ എത്തുന്ന വിന്‍സെന്റ് ഗോമസ് പറയുന്നത് ഇങ്ങനെ, ‘എന്ത് ആവശ്യത്തിനും വിളിക്കാന്‍ മടിക്കേണ്ട, മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്’.അധോലോക നായകനായ വിന്‍സെന്റ് ഗോമസിന്റെ ഫെയ്മസ് നമ്പറാണ് മോഹന്‍ലാലിന്റെ പുതിയ ലാന്‍ഡ് ക്രൂസറിന്റെ നമ്പറും. KL07CJ2255 എന്ന നമ്പറാണ് ഈ ആഡംബരക്കാറിനു ലഭിച്ചിരിക്കുന്നത്.

car

ഏറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത ഈ കാര്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1.36 കോടിരൂപയാണ് വില. രണ്ടുമാസം മുമ്പാണ് ഈ കാര്‍ വാങ്ങിയത്.

© 2025 Live Kerala News. All Rights Reserved.